Oct 12, 2025

നവീകരിച്ച കുമാരനെല്ലൂർ മുക്കം കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം


കുമാരനെല്ലൂർ: നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു നവീകരിച്ച കുമാരനെല്ലൂർ മുക്കം കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം പ്രിയങ്കരനായ എംഎൽഎ സഖാവ് ലിന്റോ ജോസഫ് നിർവഹിച്ചു. പ്രദേശത്തെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമാകുന്ന റോഡ് ജനകീയ പങ്കാളിത്തത്തോടെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് സ്വാഗതം ആശംസിച്ചു.
പ്രാദേശിക നേതാക്കളുടെ സാന്നിധ്യം:
ബ്ലോക്ക് മെമ്പർ രാജിത മൂത്തേടത്ത്, മെമ്പർമാരായ കെ. ശിവദാസൻ, കെ.കെ. നൗഷാദ്, ജിജിത സുരേഷ്, കെ.പി. ഷാജി, സി.ഡി.എസ്. ചെയർപേഴ്സൺ എം. ദിവ്യ, പ്രാദേശിക നേതാക്കളായ അബ്ദുള്ള കുമാരനല്ലൂർ, സത്താർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന്  അജയഘോഷ്  നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only