Oct 3, 2025

യോഗ ഹാൾ ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നെല്ലിപൊയിൽ സർക്കാർ മാതൃക ഹോമിയോഡിസ്‌പെൻസറി ഹെൽത്ത് ആൻഡ് വെൽനർ സെൻറർ യോഗഹാൾ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.

ആയുഷ്മിഷന്റെ 4.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 14.75 ലക്ഷം രൂപയും അടക്കം 19.25 ലക്ഷം രൂപ മുതൽമുടക്കിൽ ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും മാനസികവും ശാരീരികവുമായ ആരോഗ്യം പുതുതലമുറക്ക് ഉറപ്പുവരുത്തുവാനുമായുള്ള യോഗ ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡൻറ് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഹോമിയോപ്പതി ഡിഎംഒ (ഇൻ ചാർജ് )ഡോക്ടർ കവിത പിസി, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പ ള്ളി, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീലാമ്മ കണ്ടത്തിൽ, വനജ വിജയൻ, ചിന്നമ്മ മാത്യു, ചിന്ന അശോകൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ബേബി കളപ്പുര, വിൽസൺ തറപ്പേൽ ബിജു ഒത്തിക്കൽ, വിൻസൻറ് വടക്കേമുറി ആൻറണി നീർവേലിൽ, ഫ്രാൻസിസ് ചാലിൽ, ഷാഫി മുറംപാത്തി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെഎസ് സ്വാഗതവും ഡോക്ടർ ജാരിയ റഹ്മത്ത് നന്ദിയും രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only