Oct 25, 2025

ഒരു അംഗനവാടി, ഒരേ ദിവസം മൂന്ന് ഉദ്ഘാടനം, പരിഹാസ്യരായി കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി.


മുക്കം:
   കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാർശ്ശേരിയിൽ, നിർമ്മിച്ച അംഗൻവാടിക്ക് കറണ്ടും കുടിവെള്ളവും ലഭ്യമായില്ലെങ്കിലും, ഉദ്ഘാടകനായി മൂന്നുപേർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പതിനേഴാം വാർഡ് മെമ്പറുമായ സ്മിതയാണ് ആദ്യം നാട് മുറിച്ച്
ഉദ്ഘാടനം ചെയ്തത് മെമ്പർ ഉദ്ഘാടനം ചെയ്തത് ദഹിക്കാതെ വന്ന വൈസ് പ്രസിഡണ്ട്, ഫലകം നീക്കി ഉദ്ഘാടനം ചെയ്തു, അൽപസമയം കഴിഞ്ഞപ്പോൾ യഥാർത്ഥ ഉദ്ഘാടകനായ ബ്ലോക്ക് പഞ്ചായത്ത്  ബ്ലോക്ക്പ്രസിഡണ്ട് അരിയിൽ അലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ എന്നിവർ എത്തിയത്. വീണ്ടും ഉദ്ഘാടനം ചെയ്തതോടെ, നാട്ടുകാരിൽ അത്ഭുതമായി, പിന്നീട് ഇവർ തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കിരംഗത്ത് വന്നു, ചില ഗ്രൂപ്പുകളിൽ, ബ്ലോക്ക് മെമ്പറും വാർഡ് മെമ്പറും തമ്മിൽ നടന്ന വിഴുപ്പലക്കൽ പരസ്യമായതോടെ അപമാനിതരായി കാരശ്ശേരിയിലെ യുഡിഎഫ് ഭരണസമിതിയും, നേതാക്കളും
       അംഗനവാടിക്ക് കുടിവെള്ളവും വെളിച്ചവും, പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാതെ, തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ ഉദ്ഘാടന മാമാങ്കത്തെയും, ബ്ലോക്ക് മെമ്പറെ വിളിച്ചുവരുത്തി അപമാനിച്ചതും പ്രതിഷേധാർഹമാണെന്ന് അംഗൻവാടി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഇടത്പക്ഷ മെമ്പർമാർ പറഞ്ഞു, കെ പി ഷാജി കെ ശിവദാസൻ എം ആർ സുകുമാരൻ കെ കെ നൗഷാദ്, ഇ പി അജിത്ത്,ജിജിത സുരേഷ്, ശ്രുതി കമ്പളത്ത് എന്നിവരാണ് അങ്കണവാടി സന്ദർശിച്ചത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only