തിരുവമ്പാടി :
സി.എം.സി സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് മേരിസ് പ്രൊവിൻസ് അംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റർ സെറാഫിയ (94) അന്തരിച്ചു.
പാലാ രൂപതയിലെ തുടങ്ങനാട് കിഴക്കേക്കര പരേതരായ ഇട്ടിയേപ്പ് -മറിയം ദമ്പതികളുടെ മകളാണ്.
സി എം സി യുടെ മലബാറിലെ ആദ്യ അംഗങ്ങളിൽ ഒരാളായ സിസ്റ്റർ സെറാഫിയ ജനറൽ കൗൺസിലർ, അവിഭക്ത തലശ്ശേരി പ്രോവിൻസിന്റെ പ്രോവിൻഷ്യൽ സുപ്പീരിയർ, ജൂണിയർ മിസ്ട്രസ്സ്, ലോക്കൽ സുപ്പീ രിയർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവമ്പാടി, ആലുവ, മേരിക്കുന്ന്, എടൂർ, കച്ചേരികടവ്, കീഴ്പ്പള്ളി, കറുകുറ്റി എന്നീ ഭവനങ്ങളിൽ സിസ്റ്റർ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സംസ്കാരം ഇന്ന് (13-11-2025-വ്യാഴം) ഉച്ചയ്ക്ക് 01:30-ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Post a Comment