തിരുവമ്പാടി MLA ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലും ബേബി ബെഡ് വിതരണം നടത്തി. കൊടിയത്തൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണ ചടങ്ങ് ഉദ്ഘാടനം ലിന്റോ ജോസഫ് MLA നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മെമ്പർമാരായ ആയിഷ ചേലപ്പുറത്ത് , കരീം പഴങ്കൽ, കൊടിയത്തൂർ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യൻ , പഞ്ചായത്ത് സെക്രട്ടറി അൻസു ഒ .എ ICDS സൂപ്പർവൈസർ അറഫഎന്നിവർ സംസാരിച്ചു.
Post a Comment