
കല്ലുമ്മേക്കായ(shellfish)കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ/ കടുക്ക, ചിപ്പി അഥവാ ഞവുണിക്ക, മസ്സലുകൾ എന്നും അറിയപ്പെടുന്നു. കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം. കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്. ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു.ഇത് ആദ്യം ആയി കഴിച്ചവർക്ക് ഇരട്ട കുട്ടികൾ ഉണ്ടാകും എന്നത് ഒരു മിത്ത് ആയി വടക്കൻ മലബാറിൽ കരുതി പോരുന്നു.കടലിലെ മലിനീകരണത്തെ ചെറുക്കുവാൻ സഹായിക്കുന്നവയാണ് കല്ലുമ്മക്കായകളെന്നു പഠനങ്ങൾ തെളിയിക്കുന്നു. കടലിൽ അടിയുന്ന സൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനിയും മറ്റ് മാലിന്യവുമൊക്കെ ജൈവ സൂചകങ്ങളായ കല്ലുമ്മക്കായ അകത്താക്കുന്നുണ്ട്. ഇവയൊക്കെ അകത്താക്കിയ ശേഷം ബാക്കി വരുന്ന ജലം ശുദ്ധീകരിച്ചു പുറത്തേക്ക് വിടുന്നു. ഒരു ദിവസം ഇങ്ങനെ 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഓരോ കല്ലുമ്മകായക്കും കഴിവുണ്ട്. വെള്ളത്തിലെ മാലിന്യങ്ങൾ അകത്താക്കുന്ന ഇവയുടെ ശരീരത്തിൽ രാസമാലിന്യങ്ങളും മറ്റും ഉണ്ടാകാറുണ്ട്. അതിനാൽ ഇവയെ ഭക്ഷിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജലത്തിലെ മലിനീകരണത്തിന്റെ തോത് അറിയുവാൻ കല്ലുമ്മക്കായകളെ പരിശോധിച്ചാൽ മതിയാകും എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.നീല മസ്സലുകളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് ധാരാളം മാലിന്യങ്ങൾ ശേഖരിക്കാനുള്ള പ്രവണതയെ അടിസ്ഥാനമാക്കി സമുദ്ര മലിനീകരണം നിരീക്ഷിക്കാൻ ഉപയോഗിക്കുന്നു.നീല ചിപ്പികൾ ഫിൽട്ടർ ഫീഡറുകളാണ് , ബാക്ടീരിയകളെയും വിഷവസ്തുക്കളെയും നീക്കം ചെയ്തുകൊണ്ട് അഴിമുഖങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു.അമിതമായ ഉപയോഗം കാരണം ഇന്ന് കല്ലുമ്മേക്കായയുടെ അളവ് കടലിൽ കുറഞ്ഞു വരികയാണ്.ഉൾക്കടൽ പോലുള്ള പ്രദേശങ്ങളിൽ ചിപ്പികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഏകദേശം 40 ശതമാനം കുറവുണ്ടായതായി ചരിത്രപരമായ പരാമർശങ്ങൾ കാണിക്കുന്നു.ഇത് ഭാവിയിൽ പ്രശ്നത്തിന് കാരണമാകും, കാരണം മസ്സലുകൾ ഇന്റർടൈഡൽ സോണിലെ മറ്റ് ചെറിയ മൃഗങ്ങളെ സംരക്ഷിക്കുകയും ചെറിയ മത്സ്യങ്ങൾ പോലെ വെള്ളം ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. മസ്സലുകൾ ബാക്ടീരിയ, ലോഹങ്ങൾ, വിഷവസ്തുക്കൾ എന്നിവ ഫിൽട്ടർ ചെയ്യുന്നു, അവ ചുറ്റും മസ്സലുകൾ ഇല്ലാതെ ഗണ്യമായി വർദ്ധിക്കും.വർദ്ധിച്ചുവരുന്ന അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് മൂലമുള്ള സമുദ്രത്തിലെ അസിഡിഫിക്കേഷൻ മസ്സലുകളുടെ വളർച്ചയും നിലനിൽപ്പും കുറയ്ക്കുമെന്ന് പ്രവചിക്കപ്പെടുന്നു; അതാകട്ടെ, തീരദേശ ജലത്തിന്റെ ഗുണനിലവാരത്തിൽ അവയുടെ പോസിറ്റീവ് സ്വാധീനം ഗണ്യമായി കുറയ്ക്കും. മലിനമായ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന ചിപ്പികൾ കഴിക്കുന്നതിനു മുൻപ് സൂക്ഷിക്കുക.
Post a Comment