Nov 21, 2025

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ;ഇതുവരെ സമർപ്പിച്ചത് 108 നാമനിർദ്ദേശ പത്രികകൾ

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 108 സ്ഥാനാർത്ഥികളാണ്.

യു.ഡി.എഫിൽ 19 പേർ നാമനിർദേശ പത്രിക നൽകി.6,8, 9 വാർഡുകളിലെ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. എൽ.ഡി.എഫ് 21 വാർഡിലും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻ ഡി എ 19 വാർഡുകളിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . രണ്ടു വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും

ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസറും വരണാണാധികാരിയുമായ എ. വി ഗിരീഷ്, പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ എന്നിവരുടെ മുമ്പാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only