Nov 2, 2025

സ്കൂൾ ഗെയിംസ് ജേതാവിനെയും വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡിന് അർഹമായ ആളെയും എ. കെ. സി. സി. ആദരിച്ചു


കോടഞ്ചേരി:
സംസ്ഥാന സ്കൂൾ ഗെയിംസിൽ 400മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലും 4x400മീറ്റർ റിലേയിൽ സിൽവർ മേഡലും സ്വന്തമാക്കിയ വെട്ടുകല്ലുംപുറത്ത് സോനു ചാക്കോയെയും, സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ കോഴിക്കോട് ജില്ലയുടെ കോഡിനേറ്റർ ആയി മികച്ച സേവനമനുഷ്ഠിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡിന് അർഹനായ ഷാജി ജോൺ പുതിയേടത്തിനെയും കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ആദരിച്ചു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു. കത്തോലിക്കാ കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, ട്രഷറർ ബിബിൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only