തേക്കും കുറ്റി ഏഴാം വാർഡ് യുഡിഎഫ് കുടുംബ സംഗമം ഡിസിസി അംഗം എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
അധികാര ദുർവിനിയോഗവും ഭജനപക്ഷപാതവും കൊണ്ട് പൊറുതിമുട്ടിയ മലയോര വാർഡുകളിൽ യുഡിഎഫിന് വലിയ ആവേശപൂർവ്വമായ സ്വീകരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലുംപാർട്ടി മെമ്പർമാർക്ക് മുമ്പിൽ ഓഛാനിച്ച് നിൽക്കേണ്ട ഒരു സാഹചര്യം കഴിഞ്ഞ 40 വർഷക്കാലമായി ഈ മേഖലയിൽ ഉണ്ടായി.
അധികാരം ഉപയോഗിച്ച് അർഹരായ ആളുകളുടെ ആനുകൂല്യങ്ങളെ തടഞ്ഞു വെക്കുകയും,അനർഹരെ തിരുകി കയറ്റുകയും,വ്യക്തിപരമായ വിദ്വേഷങ്ങൾ കാരണം അടിസ്ഥാന സൗകര്യങ്ങളുടെ സ്വാഭാവിക നീതി പോലും തടഞ്ഞു വെക്കുകയും ചെയ്യുന്ന സാഹചര്യം.ഇന്ന് മേഖലയിലുണ്ട്.
ഐക്യ ജനാധിപത്യം മുന്നണി പുതിയ ചരിത്രം രചിച്ച വലിയ ഭൂരിപക്ഷത്തിൽ ഭരണസമിതി അധികാരത്തിൽ വരുമെന്ന് യോഗം ചൂണ്ടിക്കാട്ടി
എം കെ സെയ്താലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി മെമ്പർ എം ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
സലാം തെക്കുംകുറ്റി മുഖ്യപ്രഭാഷണം നിർവഹിച്ചു.
തേക്കും കുറ്റി വാർഡ് സ്ഥാനാർത്ഥി അമ്പിളി പീറ്റർ അള്ളി വാർഡ് സ്ഥാനാർഥി കവലഞ്ചേരി സീനത്ത് കുമാരനല്ലൂർ ബ്ലോക്ക് സ്ഥാനാർത്ഥി മുനീർ ആലുങ്ങൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കീഴരിയൂർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളും 'യുഡിഎഫ് നേതാക്കളായ മാത്തുക്കുട്ടി ഈന്തുകൾ അലി ജോലശ്ശേരി,അനിൽ പരത്തമല, അസൈൻ ഊരാളി അലവിക്കുട്ടി വീടി ഫിലിപ്പ് യുപി നവാസ് മാസ്റ്റർ റോസമ്മ കുറ്റ്യാങ്കൽ,അനിത സുരേന്ദ്രൻ,മുഹമ്മദ് കുട്ടി എടക്കണ്ടി 'റിൻഷ ഷെറിൻ,ശരീഫ് ചുക്കാൻ',സിറാജ് മേലേക്കളം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Post a Comment