കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർത്തവ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.തൃശൂർ ഗവ.മെഡിക്കൽ കോളേജ് റിട്ട.ചീഫ് നഴ്സിംഗ് ഓഫീസർ ട്രസ ജോസഫ് ക്ലാസ്സ് നയിച്ചു.
മൂല്യാധിഷ്ഠിത സമൂഹത്തെ വാർത്തെടുക്കുന്നതിൽ കുടുംബ ജീവിതത്തിൻ്റെ പ്രാധാന്യവും,സ്ത്രീകൾക്ക് വരാവുന്ന ബ്രസ്റ്റ് ക്യാൻസർ,ഒവേറിയൻ ക്യാൻസർ,സെർവിക്കൽ ക്യാൻസർ തുടങ്ങീ വിവിധ തരം ക്യാൻസറുകൾ ആരംഭഘട്ടത്തിൽ തിരിച്ചറിയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ,മെൻസ്ട്രൽ കപ്പിൻ്റെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി.
ആർത്തവ ബോധവത്ക്കരണം എന്നത് ആർത്തവത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്.ഇത് ആർത്തവ ശുചിത്വം,ശരിയായ ഭക്ഷണക്രമം,ആർത്തവ സമയത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ മനസ്സിലാക്കൽ,ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം നൽകുന്നു.ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും,ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോക്ടറെ സമീപിക്കാനും ഇത് സഹായിക്കുന്നു.
ആര്‍ത്തവം എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെയാണ് കണക്കാക്കുന്നത്.പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ തന്നെ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്.
ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത സ്ഥാനമുള്ള ഒന്നാണ് സാനിറ്ററി പാഡുകൾ.ആർത്തവ കാലം ആരംഭിക്കുന്നത് മുതൽ സാനിറ്ററി പാഡുകൾ ജീവിതത്തിൻ്റെ ഭാഗം തന്നെയായി മാറും.എന്നാൽ മെനസ്ട്രൽ കപ്പിൻ്റെ വരവോടുകൂടി സാനിറ്ററി പാഡ് ഉപയോഗത്തിൽ നിന്നും മാറി കൂടുതൽ കംഫർട്ടബിൾ എന്ന് അനുഭവസ്ഥർ പറയുന്ന മെനസ്ട്രൽ കപ്പിലേക്ക് ചുവട് മാറ്റിയവർ ഏറെയാണ്.
സ്ത്രീ - പുരുഷ സമത്വമെന്നു പറയുന്നത് ലിംഗഭേദത്തെ അടിസ്ഥാനമാക്കി ആരെയും വിവേചിക്കാതെ എല്ലാവരെയും തുല്യരായി പരിഗണിക്കണം എന്നതാണ് ലക്ഷ്യം.ഇത് കേവലം അവകാശങ്ങൾ പങ്കുവെക്കൽ മാത്രമല്ല,പരസ്പരം ബഹുമാനിച്ചും,സ്നേഹിച്ചും,അംഗീകരിച്ചും ഒരുമിച്ച് മുന്നോട്ട് പോകുക എന്നതും കൂടിയാണ്.
ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് സ്വാഗതമാശംസിച്ച യോഗത്തിൽ ഗൈഡ് ഡിസ്ട്രിക് കമ്മീഷണർ(അഡൽറ്റ് റിസോഴ്സ്) ത്രേസ്യാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു,സ്കൗട്ട് ജുവൽ ജോഷി,ഗൈഡ് ഡെൽന മനോജ് എന്നിവർ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.ട്രൂപ്പ് - കമ്പനി ലീഡർമാരായ അലൻ ഷിജോ,അനഘ എ എസ്,സ്കൗട്ട് ഏബൻ ബിജോ,ഗോഡ് വിൻ ബോബി,ഗൈഡ് റോസ് മരിയ ജോഷി,നിവേദ്യ കെ ആർ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment