Nov 8, 2025

വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എച്ച്.ബി. സ്ക്രീനിംഗ് നടത്തി


കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ എച്ച്.ബി. (ഹീമോഗ്ലോബിൻ) സ്ക്രീനിംഗും ആർ.ബി.എസ്.കെ. സ്ക്രീനിംഗും നടത്തി.

കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിലെ ആർ.ബി.എസ്.കെ. നേഴ്സുമാരായ സിസ്റ്റർ ഷിജി വർഗീസ്, സിസ്റ്റർ ക്രിസ്റ്റി ആന്റണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ്.ഐ.സി. അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം നിർവഹിച്ചു. തുടർന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എച്ച്.ബി.യും ആർ.ബി.എസ്.കെ.യും സ്ക്രീനിംഗുകൾ നടന്നു.

വിദ്യാർത്ഥികളുടെ പ്രായാനുസൃതമായ വളർച്ച, തൂക്കം, ഹീമോഗ്ലോബിൻ അളവ് എന്നിവ പ്രസ്തുത പരിശോധനയിലൂടെ രേഖപ്പെടുത്തി.

പരിപാടിക്ക് വിദ്യാർത്ഥി ലീഡേഴ്‌സും അധ്യാപകരും അനധ്യാപകരും സജീവമായി നേതൃത്വം വഹിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only