കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ എം.എൽ.എ. പ്രാദേശിക വികസന ഫണ്ട് 2023–24ന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും കുഞ്ഞുങ്ങൾക്കായി ബേബി ബെഡ് വിതരണം നടത്തി
പരിപാടി ബഹുമാന്യനായ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം
നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി തസ്ലീന, വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി ടീച്ചർ,ശ്രീമതി ജെറീന റോയ്, ശ്രീ വി.എസ്. രവീന്ദ്രൻ തുടങ്ങിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോസ് മാവറ, ശ്രീമതി ബോബി ഷിബു, ശ്രീമതി സീന ബിജു,ശ്രീ ബാബു മുട്ടോളി, ശ്രീമതി മോളി ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ . ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി ശബ്ന പി സ്വാഗതവും ,ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശ്രീമതി എൽസമ്മ ജോർജ് നന്ദി പ്രസംഗവും നടത്തി.
പരിപാടിയിൽ CWF മറീന സെബാസ്റ്റ്യൻ, അങ്കണവാടി അധ്യാപികമാർ, പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .
Post a Comment