കൂരാച്ചുണ്ട്:കൂരാച്ചുണ്ട് ഓഞ്ഞിൽ എന്ന സ്ഥലത്തുവെച്ച് നെല്ലിപ്പൊയിൽ മീമുട്ടി സ്വദേശിയുടെ കാർ കത്തി നശിച്ചു.
ഓട്ടത്തിനിടയിലാണ് കാർ കത്തി നശിച്ചത്.പേരാമ്പ്രയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ കെടുത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല.
നെല്ലിപ്പൊയിൽ സ്വദേശി പാലത്തിങ്കൽ തോമസിന്റെ കാർ ആണ് കത്തി നശിച്ചത്.ഓട്ടത്തിനിടയിൽ A/C യിൽ നിന്ന് പുകവരികയായിരുന്നു. പുക ഉയരുന്നത് കണ്ട് A/C ഓഫ് ചെയ്തപ്പോൾ തീ ആളികത്തുകയുമായിരുന്നുവെന്ന് കാർ ഉടമ പറഞ്ഞു.
ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങി ഓടിമാറിയതിനാൽ അപകടത്തിൽ നിന്ന് കാറിൽ ഉണ്ടായിരുന്നവർ രക്ഷപെട്ടു.കാറിൽ 3 പേരാണ് ഉണ്ടായിരുന്നത്
ഓഞ്ഞിലിലെ കർഷകൻ കുര്യൻ കരിമ്പനക്കുഴിയുടെ മൃതസംസ്കാരത്തിന് എത്തിയതായിരുന്നു. ഇന്നലെ മൂന്ന്മണിയോടെ ആണ് കാർ കത്തി നശിച്ചത്.
Post a Comment