Dec 19, 2025

സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ


കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാർഷിക സെമിനാറും ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചു.
സുസ്ഥിര സുഗന്ധവ്യഞ്ജന ഉൽപാദന മാർഗങ്ങൾ കർഷകർക്ക് പരിചിതമാക്കുന്നതിനായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി  സഹകരിച്ചാണ്  ഫീൽഡ് വിസിറ്റും ഏകദിന സെമിനാറും സംഘടിപ്പിച്ചത്. കോടഞ്ചേരി, കണ്ണോത്ത്, കുപ്പായക്കോട് പുതുപ്പാടി ഭാഗങ്ങളിൽ നിന്നും 42 പേർ പങ്കെടുത്തു.
മികച്ച സുഗന്ധവ്യഞ്ജന ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനും തൈകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുന്ന രീതികളെക്കുറിച്ചും, മണ്ണ് ഒരുക്കൽ, സംരക്ഷണം എന്നിവയെക്കുറിച്ചും ശാസ്ത്രീയമായ പരിശീലനം കോഴിക്കോട്  ICAR-IISR ൽ നിന്നും ഇവർക്ക് ലഭിച്ചു. വിവിധ സുഗന്ധവ്യഞ്ജന സംസ്കരണ മാർഗങ്ങളും ഉപകരണങ്ങളും പരിചയപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും മികച്ച ഇനം കുരുമുളക് തൈകളും ICAR-IISR വിതരണം ചെയ്തു



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only