Dec 12, 2025

ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോ​ഗസ്ഥരെ പിരിച്ചു വിട്ടു


ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിലെ ( ഡിജിസിഎ ) നാലു ഉന്നത ഉദ്യോ​ഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്.

ഡപ്യൂട്ടി‌ ചീഫ്‌ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്‌. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ വിളിച്ചു വരുത്തിയ ഡിജിസിഎ, വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ, യാത്രക്കാർക്ക് പണം തിരികെ നൽകൽ, നഷ്ടപരിഹാരം നൽകൽ തുടങ്ങിയവയിൽ വിശദീകരണം തേടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only