Dec 16, 2025

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി; സംഭവം കാസര്‍കോട്


കാസര്‍കോട്: കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്തിയായ പ്രജ്വല്‍ (14) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബെള്ളൂര്‍ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശികളായ ജയകര-അനിത ദമ്പതികളുടെ മകനാണ് പ്രജ്വല്‍. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വല്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്കൂളിൽ നിന്ന് വിളിക്കുന്നതിനായി പോയിരുന്നു.

ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാന്‍ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രജ്വല്‍ സ്‌കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പ്രജ്വലിനെ പരീക്ഷയെഴുതാന്‍ അനുവദിച്ചതായി അധ്യാപകര്‍ പറഞ്ഞു. സംവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only