കോടഞ്ചേരി: ഏഴാമത് കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.ഡിസംബർ 27 മുതൽ 30 വരെ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ഇലന്തൂർ, കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഹാന്റ് ബോൾ പ്രിസിഡന്റ് ജോജി വി വർഗീസ്, കോഴിക്കോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രിസിഡന്റ് പോൾസൺ അറക്കൽ ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി റോബർട്ട് ജോസഫ്, ജെസ്ലിൻ അടക്കാപ്പാറ ,സിജി നിരവത്ത്, സന്തോഷ് സെബാസ്റ്റ്യൻ, സനി പുള്ളികാട്ടിൽ എന്നിവർ പ്രസംഗിച്ചു
കേരളത്തിന്റെ 14 ജില്ലകളിൽ നിന്നായി ഏകദേശം 450 പുരുഷ-വനിതാ കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിനായി കോടഞ്ചേരിയിൽ എത്തിച്ചേർന്നു.ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സരപരിചയമുള്ള താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റായിരിക്കും ഇത്.
മത്സരങ്ങൾ 2025 ഡിസംബർ 27-ാം തീയതി മുതൽ 30 വരെ പകലും രാത്രിയിലുമായി മത്സരങ്ങൾ നടക്കും. രാത്രിയിലെ മത്സരങ്ങൾക്കായി ഫ്ലഡ് ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള കോർട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്
കായികപ്രേമികൾക്ക് ആവേശം പകരുന്ന തരത്തിലുള്ള വിപുലമായ ഒരുക്കങ്ങളോടെയാണ് ഈ വർഷത്തെ കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുനത്.
Post a Comment