ജനങ്ങളുടെ പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയും,
സാമൂഹിക നീതിക്കും പൊതുതാൽപര്യത്തിനും വേണ്ടി ഉറച്ചുനിൽക്കുകയും,
ഭീഷണികളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് നാട്ടിലെ ഓരോ കാര്യങ്ങളും അപ്പപ്പോൾ തയ്യാറാക്കി നൽകുന്ന
മാധ്യമ പ്രവർത്തകനെ
മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ
അഭിമാനത്തോടെ ആദരിക്കുന്നു.
ജനപക്ഷ മാധ്യമ പ്രവർത്തനത്തിലൂടെ
സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ശബ്ദമായി മാറിയതും,
സത്യസന്ധതയും ധൈര്യവും കൈവിടാതെ
മാധ്യമ ധർമ്മം പാലിച്ചതിനുമുള്ള അംഗീകാരമായാണ്
ഈ പുരസ്കാരം സമർപ്പിക്കുന്നത്.
“കൂടരഞ്ഞി വാർത്തകൾ” മുഖേന
കൂടരഞ്ഞിയുടെ വാർത്തകൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുവാൻ
അശ്രാന്ത പരിശ്രമം നടത്തുകയും,
ദീപികയുടെ ഔദ്യോഗിക റിപ്പോർട്ടറായി പ്രവർത്തിക്കുകയും ചെയ്തു വരുന്ന
നമ്മുടെ മൗണ്ട് ഹീറോസിന്റെ മുന്നണി പ്രവർത്തകനും,
നാട്ടുകാരനുമായ പ്രതീഷ് ഉദയന്
മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയുടെ
എല്ലാവിധ ആശംസകളും ഹൃദയപൂർവ്വം അറിയിക്കുന്നു.
Post a Comment