കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ടൗൺ കരോൾ ശ്രദ്ധേയമായി.മനോഹരമായി അലങ്കരിച്ച വാഹനത്തിൽ മാലാഖമാരുടെ അകമ്പടിയോടെ തിരുകുടുംബം സഞ്ചരിച്ചു.തൂമഞ്ഞിൻ നിറത്തിലും ചുവന്നതുമായ വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ താള വാദ്യങ്ങൾക്ക് അനുസരിച്ച് ചുവട് വച്ചു. ക്രിസ്തുമസ് പാപ്പമാരുടെയും വർണ്ണ ബലൂണുകൾ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകൾ കൈകളിലേന്തിയ കുട്ടികളുടെയും പ്രകടനം കണ്ണിനു കുളിർമയേകുന്നതായിരുന്നു .കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ കരോൾ നൃത്ത പരിപാടികളും കരോൾ ഗാനാലാപനവും കാണികളിൽ കൗതുകമുണർത്തി.
സ്കൂളിൽ ഒരുക്കിയ പുൽക്കൂടും വ്യത്യസ്ത വർണ്ണങ്ങളിലുള്ള നക്ഷത്ര മാലകളും വേറിട്ട അനുഭവമായി.
കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും ഓരോ കുട്ടിയുടെയും കുടുംബത്തിലേക്ക് ക്രിസ്മസ് കേക്കും വിതരണം ചെയ്തു
സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവീക സ്നേഹത്തിൻറെ സന്ദേശം സ്കൂളിലെ ഓരോ കുട്ടികളുടെയും വീടുകളിലും മനസ്സുകളിലും നിറഞ്ഞൊഴുകുന്നതിന് ഇത് സഹായകമായി.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ജിയോ കടുകമാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനു ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് ചാൾസ് തയ്യിൽ ,സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ് ,സീനിയർ അസിസ്റ്റൻറ് സിന്ധു ജോസഫ് , എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .പ്രോഗ്രാം കൺവീനർ ഷിനോജ് സി ജെ ചടങ്ങിന് നന്ദി അറിയിച്ചു. അധ്യാപകർ അനധ്യാപകർ,
പിടിഎ പ്രസിഡൻ്റ്
ചാൾസ് തയ്യിൽ
പിടിഎക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment