കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ജില്ലാതല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് നാളെ ( 2025 ഡിസംബർ 4-ന് ) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്നു. രജിസ്ട്രേഷൻ അന്നേദിവസം ഉച്ചക്ക് 1.30ന് ആരംഭിക്കും.
ചാമ്പ്യൻഷിപ്പിൽ അണ്ടർ 16, അണ്ടർ 18, അണ്ടർ 20, വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, കൂടാതെ പുരുഷന്മാർക്കും വനിതകൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കും.വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ്, മെഡലുകൾ എന്നിവ സമ്മാനിക്കും.
വിവിധ വിഭാഗങ്ങളിലെ പ്രായപരിധി ചുവടെ ചേർക്കുന്നു:
അണ്ടർ 16 (ആൺ/പെൺ): 25/01/2010 നും 24/01/2012 നും ഇടയിൽ ജനിച്ചവർ.
അണ്ടർ 18 (ആൺ/പെൺ): 25/01/2008 നും 24/01/2010 നും ഇടയിൽ ജനിച്ചവർ.
അണ്ടർ 20 (ആൺ/പെൺ): 25/01/2006 നും 24/01/2008 നും ഇടയിൽ ജനിച്ചവർ.
പുരുഷന്മാർ/വനിതകൾ: 24/01/2006-ന് മുൻപോ അഥവാ അന്നോ ജനിച്ചവർ.
ഈ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ജനുവരി ആദ്യവാരം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിലേക്ക് അവസരം ലഭിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
Post a Comment