മുക്കം ഓർഫനേജ് VHSE യിലെ NSS വോളന്റീർസ് മുക്കം റോട്ടറി ക്ലബ്ബുമായി ചേർന്ന് ദേശീയ മണ്ണ് ദിനത്തിൽ Treebute പ്രോഗ്രാമിന്റെ ഭാഗമായി മുക്കം S K പാർക്കിൽ ഫല വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. മുക്കം VHSE പ്രിൻസിപ്പാൾ ശ്രീ നന്ദകുമാർ അധ്യക്ഷനായ ചടങ്ങിൽ Treebute State കൺവീനർ ശ്രീമതി റസീല, NSS പ്രോഗ്രാം ഓഫീസർ ഹസീന തയ്യിൽ, മുക്കം റോട്ടറി ക്ലബ് ഭാരവാഹികളായ ശ്രീ ദീപക്, മിനി ടീച്ചർ,
ശ്രീ സിബി ജേക്കബ്, ബഹുസ്വരം ചെയർമാൻ ശ്രീ സലാം മാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും
S K പാർക്ക് ശുചീകരിക്കുകയും ചെയ്തു. കേരളത്തിലുടനീളം ഒരു ലക്ഷം വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുന്ന ഒരു ഹരിത പ്രൊജക്റ്റ് ആണ് treebute. മണ്ണിനെ അറിയാനും പ്രകൃതി സംരക്ഷണത്തിനുമായുള്ള ഈ കമ്മ്യൂണിറ്റി പ്രോഗ്രാം വേറിട്ട ഒരു അനുഭവമായി.
Post a Comment