Jan 18, 2026

ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രം;830 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


ഡൽഹി: ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. 830 കോടിയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ടിഎം സിക്കെതിരെയും മുഖ്യമന്ത്രി മമതാ ബാനർക്കെതിരെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി ഇന്നലെ വിമർശനങ്ങൾ ഉയർത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിന് വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്രം നൽകുന്നത്. രാജ്യത്ത് തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബംഗാളിലാണ് കേന്ദ്രം അനുവദിച്ചത്. ഇന്നലെ മാൾഡയിൽ പ്രധാനമന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്. മൂന്ന് അമൃത് ഭാരത് സർവീസും ബംഗാളിന് അനുവദിച്ചിട്ടുണ്ട്.

ഇന്ന്ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അതേസമയം, ടിഎംസിക്കെതിരെ ശക്തമായ വിമർശനമാണ് മോദി ഇന്നലെ ഉയർത്തിയത്. ബംഗാളിനെ ടിഎംസി കൊള്ളയടിക്കുകയാണെന്നും വിശ്വാസം നഷ്‌ടപ്പെട്ട സർക്കാർ ഉടൻ പുറത്തുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ബംഗാൾ പിടിക്കാം എന്ന വ്യാമോഹം ബിജെപിക്ക് വേണ്ട എന്നാണ് ടിഎംസിയുടെ പ്രതികരണം. ഐപാക്ക് റെയ്‌ഡുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബംഗാളിൽ ടിഎംസി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബംഗാളി ഭാഷയും സംസ്‌കാരവും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയ ഗാനങ്ങളും ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടിക്കുമാണ് ടിഎംസി തുടക്കമിട്ടിരിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only