Jan 29, 2026

സ്വര്‍ണത്തിന് വൻ വര്‍ധന: പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 8,640 രൂപ, വില 1,31,160 രൂപയിലെത്തി.


സ്വർണവിലയില്‍ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച്‌ 16,395 രൂപയിലെത്തി. പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.

ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡില്‍ സ്വര്‍ണവിലയെത്തി.

സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. ഇതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

സ്വർണ വിലയിലെ കുതിപ്പും ചാഞ്ചാട്ടവും നിക്ഷേപകർക്ക് ഗുണകരമെങ്കിലും സാധാരണക്കാർക്ക് വെല്ലുവിളിയാണ്. പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ നിലവില്‍ ഒന്നര ലക്ഷം രൂപയോളം ചിലവഴിക്കേണ്ടി വരുമെന്ന് സാരം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only