കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്. കാറിൽ എത്തിയ മാസ്‌ക്ക് ധരിച്ച മൂന്ന് പേർ ചേർന്ന് ഇയാളിൽനിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്തു. വില്യാപ്പള്ളി- തലശ്ശേരി പാതയിൽ എടച്ചേരി ഇരിങ്ങണ്ണൂരിൽ വെച്ചായിരുന്നു സംഭവം.
എടച്ചേരിയിൽനിന്നും ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാർ ആദ്യം ബൈക്കിനെ മറികടന്ന് തടസമുണ്ടാക്കി. പിന്നാലെ കാറിലുണ്ടായിരുന്ന നാല് പേർ ചേർന്ന് പരാതിക്കാരനെ ആക്രമിച്ച് കൈവശമുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ കവരുകയായിരുന്നു. സംഭവത്തിൽ എടച്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post a Comment