കോടഞ്ചേരി:7ാം മത് കേരള മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണം ,ഒരു വെള്ളിയും,ഒരു വെങ്കാലവുമായി വീണ്ടും ചരിത്രം എഴുതി കോഴിക്കോട് ടീമിനും ജില്ല ഭാരവാഹികൾക്കും അഭിനന്ദനം
പ്രകൃതിയുടെ ശാന്തതയും മലനിരകളുടെ പച്ചപ്പും ചേർന്ന് നിൽക്കുന്ന കോടഞ്ചേരി, വർഷങ്ങളായി ഒരു പ്രത്യേക ഹൃദയമിടിപ്പ് നിലനിർത്തുന്ന ഗ്രാമമാണ്. ഈ നാടിന് ഹാൻഡ്‌ബോൾ ഒരു കായിക ഇനം മാത്രമല്ല; അത് ഒരു ജീവിതശൈലിയും പാരമ്പര്യവുമാണ്. ഡിസംബർ 27 മുതൽ 30 വരെ കോടഞ്ചേരിയിൽ നടന്ന 7-ാമത് കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്, ഈ ഗ്രാമത്തിന്റെ കായികചരിത്രത്തിലെ മറ്റൊരു സ്വർണ്ണപ്പേജായി മാറി.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മാസ്റ്റേഴ്സ് താരങ്ങളും കോഡിനേറ്റർമാരും പങ്കെടുത്ത ചാമ്പ്യൻഷിപ്പ്, മത്സരത്തേക്കാൾ വലിയ ഒരു സംഗമമായി മുൻകാല താരങ്ങളും പരിശീലകരും സംഘാടകരും ഒരുമിച്ച് കൂടിയ വേദിയിൽ, ഹാൻഡ്‌ബോളിനോടുള്ള കോടഞ്ചേരിയുടെ അടുപ്പം വീണ്ടും വ്യക്തമായതയി
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് വി വർഗീസ് അഭിപ്രായപ്പെട്ടത്, സംഘടനാമികവും നാടിന്റെ ആതിഥ്യമര്യാദയും ഉയർന്ന നിലവാരം പുലർത്തിയെന്നു മസ്റ്റേഴ്സ് ഹാൻഡ ബോൾ സീനിയർ വൈസ് പ്രസിഡന്റ് കയിസ് സി എം പറഞ്ഞു. ഗ്രൗണ്ട് സജ്ജീകരണവും മത്സരനടത്തിപ്പും മുൻവർഷങ്ങളിലെ ടൂർണമെന്റുകളേക്കാൾ വ്യത്യസ്തവും മാതൃകാപരവുമായിരുന്നു എന്നാണ് ടൂർണമെന്റ് കോഡിനേറ്റർ കിഷോർ കുമർ അഭിപ്രായപെട്ടത്.
ഭാവിയിലെ മത്സരങ്ങൾക് ഇ ടൂർണമെന്റ് ഒരു മാതൃക ആകുമെന്നു മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡിങ്കി സി ഡിക്രൂസ് കോടഞ്ചേരിയുടെ ഹാൻഡ്‌ബോൾ ചരിത്രവും വളർച്ചയും ജില്ലകൾക്ക് മുന്നിൽ അവതരിപ്പിച്ചത്, പങ്കെടുതവർക്കെല്ലാം ഒരു പുതിയ അനുഭവമായി.
1985: പരിമിതികളിൽ നിന്നുള്ള തുടക്കം
കോടഞ്ചേരിയിലെ ഹാൻഡ്‌ബോളിന്റെ തുടക്കം 1985-ലാണ്. കോർട്ടുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത്, കമുങ് വെട്ടി പോസ്റ്റിട്ട സ്കൂൾ മുറ്റങ്ങളിലായിരുന്നു ആദ്യ പരിശീലനങ്ങൾ. രാവിലെയും വൈകുന്നേരവും നടന്ന ക്യാമ്പുകളിൽ, നൂറുകണക്കിന് കുട്ടികൾ ഒരേ സ്വപ്നത്തോടെ പന്തിനൊപ്പം ഓടി.
ഈ തുടക്കത്തിന്റെ ശില്പിയായി സുഗതകുമാർ ചൂരപ്പൊയ്കയിൽ പ്രവർത്തിച്ചു. അന്നത്തെ കായികാധ്യാപകരായ കുന്നത് മത്തായി സാറും എം. റോസമ്മ ടീച്ചറും കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകി. ശാസ്ത്രീയ പരിശീലനം ലക്ഷ്യമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹാൻഡ്‌ബോൾ കോച്ച് മുരളി വി. നായർ കോടഞ്ചേരിയിലെത്തുകയും, കോടഞ്ചേരി ഫെറോനാ ചർച്ചും സ്കൂളും
താമസ ഭക്ഷണ സാമ്പത്തിക സഹായങ്ങൾ നൽകി ഒപ്പം നിൽക്കുകയും ചെയ്തു. മൂന്നു വർഷത്തെ തുടർച്ചയായ പരിശീലനത്തിലൂടെ ഹാൻഡ്‌ബോളിന് ഇവിടെ ഉറച്ച അടിത്തറ പാകപ്പെട്ടു.
വിജയം ശീലമായ കാലഘട്ടം
ഈ പരിശ്രമങ്ങളുടെ ഫലം ഉടൻ ലഭിച്ചു. കോഴിക്കോട് ലീഗ് മത്സരങ്ങളിൽ കോടഞ്ചേരി ജേതാക്കളായി. തുടർന്ന് സംസ്ഥാനതല മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ. ഒരു കാലത്ത് കോടഞ്ചേരിയിൽ നിന്നുള്ള താരങ്ങൾ ഇല്ലാതെ കേരള ഹാൻഡ്‌ബോൾ ടീമിനെ ചിന്തിക്കാൻ കഴിയാത്ത അവസ്ഥ രൂപപ്പെട്ടു.
റോബർട്ട് അറക്കൽ, ഷീബ കുന്നത്ത്, എന്നിവർ കേരള ടീം ക്യാപ്റ്റന്മാരായി. മാനുവൽ പി.ജെ., ഷീബ ജോസഫ്, സോണി കുന്നത്ത്, ജിഷ പോൾ, ബെൽജി സി.എ., ഷാജി ജോൺ, ജെയ്സൺ പി. അലക്സ്(ഇന്ത്യൻ ക്യാമ്പ്), സിബി മാനുവൽ, മധു കെ.എ തുടങ്ങി നീളുന്ന ദേശീയ താരങ്ങളുടെ പട്ടിക കോടഞ്ചേരിയുടെ അഭിമാനമായി.
ദേശീയ അന്തർദേശീയ ഉയർച്ച
കേരളം കടന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളും ഈ മണ്ണിൽ നിന്നുയർന്നു. 1986-ലെ കേരള ടീം ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ, റോബർട്ട് അറക്കൽ കോടഞ്ചേരിയുടെ ആദ്യ പുരുഷ ദേശീയ താരമായി. തുടർന്ന് റോബർട്ട് മുൻകൈ എടുത്ത് അന്നത്തെ കേരള ടീം കോച്ച് ആന്ധ്രയിൽ നിന്നുള്ള എ. ദേവേന്ദ്രനെ ഇവിടെ കൊണ്ടുവരികയും മാസങ്ങളോളം ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തത് ചരിത്രത്തിലെ വഴിത്തിരിവായി.
പിന്നീട് റോബർട്ട് അറക്കൽ കുട്ടികളുടെ ആശാനായി. 2025 വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായെത്തിയതോടെ, കോടഞ്ചേരിയുടെ പേര് ലോകവേദിയിലും ഉയർന്നു.
ഷീബ കുന്നത്ത് , ഷീബ കുറിഞ്ഞിരപ്പള്ളി, തോമസ് ഇ എ എന്നി ഇന്ത്യൻ താരങ്ങളും സനി പുള്ളിക്കാട്ടിൽ, സോണി അബാട്ട്, ബിജു ആന്റണി, സിജി എൻ.എം., സുനിൽ, കെ .ഷമേജ് നിധീഷ്,സത്യൻ,സുധീഷ്,പ്രശോബ്,തുടങ്ങി അനേകം ദേശീയ താരങ്ങളും വളർന്നു. മാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളായി സന്തോഷ് സെബാസ്റ്റ്യൻ, മെൽബി, ലിഷോ എന്നിവരും
ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളിലും ഇന്ത്യയിലെ വിവിധ ഡിപ്പാർട്മെന്റുകളിലും കോടഞ്ചേരിയിലെ ഹാൻഡ്‌ബോൾ താരങ്ങളുടെ സാന്നിധ്യമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കായികാധ്യാപകർ ഉള്ള ഗ്രാമമാണ് കോടഞ്ചേരി എന്നതും ശ്രദ്ധേയമാണ്
തുടരുന്ന പാരമ്പര്യം
അഞ്ച് സംസ്ഥാന ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിച്ച കോടഞ്ചേരി, ഓരോ തലമുറയെയും ഹാൻഡ്‌ബോളിന്റെ ലഹരിയിൽ വളർത്തി. പുതുതലമുറയും ഇന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
മറ്റൊരു ലഹരിക്കും എത്തിനോക്കാൻ കഴിയാത്ത ഹാൻഡ്‌ബോൾ എന്ന ലഹരി, കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും രൂപപ്പെടുത്തുന്ന ഒരു സംസ്കാരമായി ഇവിടെ മാറി. ആശാനും ശിഷ്യന്മാരും ചേർന്ന്, പ്രകൃതിയും കായികവും ഇണചേരുന്ന അപൂർവമായ ഒരു സാമൂഹിക മാതൃകയാണ് കോടഞ്ചേരി വളർത്തിയെടുത്തത്.
2025 ഡിസംബർ 27 മുതൽ 30 വരെ നടന്ന 7-ാമത് കേരള മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്, ഈ കഥയുടെ മറ്റൊരു സ്വർണ്ണപ്പേജായി ചരിത്രത്തിലേക്ക് ചേർന്നു. സ്വപ്നങ്ങൾ പന്തുപോലെ ഉയർന്ന് പറക്കുന്ന, സ്നേഹത്തിന്റെയും പരിശ്രമത്തിന്റെയും കഥകൾ എഴുതപ്പെടുന്ന മണ്ണായി, കോടഞ്ചേരി ഇന്ന് വെറും ഒരു ഗ്രാമമല്ല
അത് ഹാൻഡ്‌ബോളിന്റെ ഗ്രാമമാണ്.
Post a Comment