Jan 8, 2026

കോഴിക്കോട് ജില്ലാ കിഡ്സ് അത്‌ലറ്റിക് ച്യാമ്പ്യൻഷിപ്പിന് തുടക്കമായി.


കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ കിഡ്സ് അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.

കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കിഡ്സ് അത്‌ലറ്റിക്സ് കോഴിക്കോട് ജില്ലാ കൺവീനർ നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.  ചടങ്ങ് അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മെഹറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു.  അസോസിയേഷൻ ട്രഷറർ ഇബ്രാഹിം ചീനിക്ക, വി കെ തങ്കച്ചൻ, എ കെ മുഹമ്മദ് അഷറഫ്, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ നോമിനി പ്യാരിൻ എബ്രഹാം, ജില്ല ജോയിൻ സെക്രട്ടറി അബിമോൻ മാത്യു, വിനോദ് ജോസ് കണ്ണോത്ത്, മുഹമ്മദ് ഹസ്സൻ, അബ്ദുൾ അസീസ്, മോളി ഹസൻ എന്നിവർ സംസാരിച്ചു. 

അറുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ മീറ്റിൽ വിജയികളാകുന്നവർക്ക് ജനുവരി 15ന് തലശ്ശേരിയിൽ വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിൽ പങ്കെടുക്കാവുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only