കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഇരുപത്തി അഞ്ചാമത് വാർഷികാഘോഷ പരിപാടി സമുചിതമായി നടത്തി.വിദ്യാർത്ഥികളുടെ വർണ്ണാഭമായ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വാർഷികാഘോഷ പരിപാടി തിരി തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,പി.ടി.എ വൈസ് പ്രസിഡൻ്റ് ജോഷി തോമസ്,അദ്ധ്യാപക പ്രതിനിധി സജീഷ് മാത്യു,സ്കൂൾ ലീഡർ അനിറ്റ എം റോബി എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.
പ്ലസ് വൺ പബ്ലിക്ക് പരീക്ഷയിൽ സയൻസ് - കൊമേഴ്സ് - ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഉയർന്ന വിജയശതമാനം നേടി ടോപ്പേഴ്സായവർക്കും,കായിക മേഖലയിൽ അന്തർദേശീയ - ദേശീയ - സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും ചടങ്ങിൽ മെമൻ്റൊ നൽകി അനുമോദിച്ചു.സ്‌കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment