കോടഞ്ചേരി :ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് കളുടെ തെറ്റായ നടപടിക്കെതിരെ ഐഎൻടിയുസി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കോടഞ്ചേരി മണ്ഡലം മണ്ഡലം കമ്മിറ്റി കോടഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
മഹാത്മാഗാന്ധിയെ അവഹേളിച്ച് ഗ്രാമീണ ദാരിദ്രനിർമ്മാർജനത്തിന് കൊണ്ടുവന്ന പദ്ധതിയെ കേന്ദ്രസർക്കാർ പേര് മാറ്റി പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന വിഹിതം നൽകാതെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാന ഗവൺമെന്റ് നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധ ധരണസമരം.
പ്രതിഷേധ ധർണ്ണ കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
ദേശീയ ഗ്രാമീണ തൊഴിൽ തൊഴിലാളി യൂണിയൻ ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ എം പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജെ ടെന്നിസൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, അബ്ദുൽ കഹാർ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ഫ്രാൻസിസ് ചാലിൽ, സജി നിരവത്ത്,റിയാസ് സുബൈർ, ജിജി എലുവാലുങ്കൽ, ജോബി ജോസഫ്, സജിനി രാമൻകുട്ടി, റീനു ചെല്ലംകോട്ട്, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment