Apr 20, 2026

നായ കടിച്ച് ഗുതരാവസ്ഥയിലായ കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു.


കോടഞ്ചേരി : നിരന്നപാറ നാല് സെൻ്റ് പട്ടികജാതി ഉന്നതിയിലെ നായ കടിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എം എൽ എ സന്ദർശിച്ചു.
     പ്രദേശത്ത് അലഞ്ഞ് നടക്കുന്ന നായകൾ നാട്ടുകാരുടെ ജീവിതത്തിന് ഭീഷിണിയായി മാറിയിട്ടും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുന്നതിലെ പ്രതിക്ഷേധം നാട്ടുകാർ എം എൽ എയെ അറിയിച്ചു.
       പഞ്ചായത്തിൻ്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അടിയന്തിര സഹായം അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽ എ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകി.
      കടിച്ച നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോസിറ്റീവായാൽ പ്രദേശവാസികളിൽ മിക്കവർക്കും പ്രതിരോധ വാക്സിൻ എടുക്കേണ്ടിവരുമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവെച്ചു.
      സി പി ഐ (എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ്. രാജു, ഷിബു പുതിയേടത്ത്, ഡിവൈ എഫ് ഐ നേതാക്കളായ എബിൻ മൈക്കാവ്, രൂപേഷ് സോമൻ, ബ്രാഞ്ച് സെക്രട്ടറി മനോഹരൻ സിപി എന്നിവർ എം എൽ എ യോട് ഒപ്പമുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only