കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിയിലും പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലും അതിരൂക്ഷമായ തെരുവുനായ ശല്യം അനുഭവപ്പെടുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ നിരന്നപാറ നാല് സെൻ്റ് പട്ടികജാതി ഉന്നതിയിലെ നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയെ രാത്രിപത്ത് മണിക്ക് വീടിൻ്റെ മുറ്റത്ത് വെച്ച് പട്ടികടിച്ച് കീറിയ സംഭവമുണ്ടായി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഈ കുട്ടിയെ കടിച്ചപട്ടി രണ്ട് ദിവസത്തിനകം മരണപ്പെട്ടു. പേവിഷബാധ ഉണ്ടോ എന്ന സംശയത്തിലും ഭയത്തിലുമാണ് നാട്ടുകാർ. കോടഞ്ചേരി ഗവ:കോളേജിൻ്റെ ഉടമസ്ഥതയിലുള്ള കുറ്റിക്കാട്ടിലും പാറയിലും നിരവധി തെരുവുനായ്ക്കൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. കോടഞ്ചേരി അങ്ങാടിയിൽ രാത്രിയും പകലും തെരുവുനായ്ക്കൾ സ്വയ്ര്യവിഹാരം നടത്തുയൊണ്.
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും കേരള ഹെക്കോടതിയുടെയും ഉത്തരവുകൾ പ്രകാരം തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട എബിസി അടക്കമുള്ള നടപടികൾ വർഷങ്ങളായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുകയും പിടികൂടി ഷെൽട്ടറുകളിലാക്കുകയും ചെയ്ത് നാട്ടിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.
അടിയന്തര നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷേഭം നടത്തുമെന്ന് സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ഷിബു പുതിയേടത്ത് അത്യക്ഷത വഹിച്ചു. ഏരിയാകമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എസ്. രാജു, എ. എം ഫൈസൽ, പിജി സാബു, വി.പി. ഷിനോജ് എന്നിവർ സംസാരിച്ചു.
Post a Comment