Apr 7, 2026

ആനക്കാംപൊയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഭാര്യയും ഭർത്താവും മരിച്ചു.


ആനക്കാംപൊയിൽ : ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഭാര്യയും ഭർത്താവും മരിച്ചു.ഓട്ടോ ഉടമയായ പുത്തൻപുരയ്ക്കൽ ഷിജുവും(48) ഭാര്യ ബിൻസി(42) എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ഷിജുവിന്റെ ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയെ ജോലി സ്ഥലത്തേക്ക് രാവിലെ കൊണ്ടുപോയി വിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികൾ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മക്കൾ: അതുൽ, അമേയ ( ഇരുവരും വിദ്യാർത്ഥികൾ ). നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only