Nov 17, 2026

കാരുണ്യ പ്രവൃത്തിയിൽ മാതൃകയായി തിരുവമ്പാടിയിലെ അതിഥി തൊഴിലാളികൾ


തിരുവമ്പാടി:
കല്ലുരുട്ടിയിലെ എംഎസ്എ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സക്കായുള്ള ജനകീയ ഫണ്ട് സമാഹരണ യജ്ഞത്തിൽ തിരുവമ്പാടിയിലെ അതിഥി തൊഴിലാളികളും പങ്കാളികളായി. ഒരു അതിഥി തൊഴിലാളിയായി തിരുവമ്പാടിയിൽ എത്തി പിന്നീട് നാൽപതോളം തൊഴിലാളികളുടെ മേസ്തിരിയായി മാറിയ പശ്ചിമ ബംഗാൾ സ്വദേശിയായ ജീവൻ ഉറാവ് ആണ് ഈ സംരംഭത്തിന് മുൻകൈയെടുത്തത്. ഈ സംരംഭം ഏറെ മാതൃകാപരമാണെന്നത് തിരിച്ചറിഞ്ഞ തിരുവമ്പാടി ടി.കെ. സൗണ്ട്സ് ഉടമയും ടിഡിആർഎഫ് കോഓർഡിനേറ്ററുമായ മുസാതഫയുടെയും ടൂൾസ് റെന്റൽ സ്ഥാപനം നടത്തുന്ന സുമേഷിൻ്റെയും നേതൃത്വത്തിൽ സംഭാവന കൈമാറ്റം നല്ലൊരു ചടങ്ങായി സംഘടിപ്പിച്ചു.

തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ അജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ട്, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ ഷാജു ടിടി, ബാബുരാജ് കെ, അതിഥി തൊഴിലാളി പ്രതിനിധി പ്രകാശ്, സാംസ്കാരിക പ്രവർത്തകരായ പിടി ഹാരിസ്, റോയി കടപ്ര, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

അതിഥി തൊഴിലാളി മേസ്തിരിമാരായ ജീവൻ, പ്രകാശൻ, അറിവ്, രോഹിണി, യഹിയ, പുനയ്യ്, അഭിരാം, കണ്ണാടി, കറുപ്പ, ദേവദാസ്, ബപ്പുൺ തുടങ്ങിയവർ സംഭാവന സമാഹരണ സംരംഭത്തിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only