മൂന്നര വർഷത്തെ സേവനത്തിനു ശേഷം താമരശ്ശേരിയിലേക്ക് സ്ഥലം മാറി പോകുന്ന തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിൽ നിന്നും ഇതുവരെ ലഭ്യമായ സ്തുത്യർഹ സേവനത്തിന് തിരുവമ്പാടി പഞ്ചായത്ത് ഫാം ടൂറിസം സൊസൈറ്റിയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പ് നന്ദി പറയുകയും ആദരിക്കുകയും അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകുകയും ചെയ്തു.
ആനക്കാംപൊയിൽ ഫ്രൂട്ട് ഫാം റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മോൻ ജോസഫ് കൊച്ചുപ്ലാക്കൽ, ബോണി ജോസഫ് മുട്ടത്തുകുന്നേൽ, സജീവ് ജോസഫ് പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റുമാരായ രാജേഷ്, സുഭാഷ്, സൊസൈറ്റി ഭാരവാഹികളായ കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, ആന്റണി പിജെ, ബീന അജു, ദേവസ്യ മുളക്കൽ, ജോസുകുട്ടി അരീത്തറ, ഡെയ്സി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment