Nov 18, 2026

പത്തു വര്‍ഷം കാത്തിരുന്നു, കനിഞ്ഞില്ല; ഇനി പുതിയ കാത്തിരിപ്പ്, പ്രതീക്ഷയോടെ.


മുക്കം:
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ മുക്കത്ത് ലോകസഞ്ചാരിയും എഴുത്തുകാരനുമായ _എസ്.കെ. പൊറ്റക്കാടി_ ന് ഒരു ഓര്‍മ്മ കുടീരമുണ്ട്. രണ്ടു പുഴകളുടെ സംഗമസ്ഥാനമായ, മനോഹരമായ ഈ തുരുത്ത് ഇന്ന് ഇടിഞ്ഞ് തീരുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷം ഗ്രാമപഞ്ചായത്ത് മെമ്പര്‍ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനങ്ങളുമായി പ്രതീക്ഷയോടെ നാട്ടുകാര്‍  കാത്തിരുന്നു. 
ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, ഈ പൊതുവിടം സംരക്ഷിക്കാതെ പണക്കാരായ ഭൂവുടമകളുടെ പുറംപോക്ക് ഭൂമി സംരക്ഷിച്ചു കെട്ടിക്കൊടുക്കുന്ന വേദനാജനകമായ  കാഴ്ചയാണ് ജനങ്ങള്‍  കണ്ടത്.
കാത്തിരിപ്പ് നീളുമ്പോഴും പുതിയ സര്‍ക്കാറിന് പുതിയ നിവേദനം നല്‍കി ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ. ബഹുസ്വരം ചെയര്‍മാന്‍ സലാം കാരമൂലയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പ് മന്ത്രിക്ക് ശ്രീ. സി.കെ. കാസിം mla  മുഖാന്തിരമാണ് നിവേദനം നല്‍കിയത്.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. മുഷീര്‍ പട്ടാംകുന്നന്‍, കൃഷ്ണന്‍കുട്ടി കാരാട്ട്, ഷാഹുല്‍ ഹമീദ്, റസാക് കല്‍പൂര്‍, പി. ഇസ്‌ഹാക്, എ.എം. ജമീല ടീച്ചര്‍, കെ . ധ്രുവന്‍ തുടങ്ങിയവരും നിവേദകസംഘത്തിലുണ്ട യിരുന്നു.

എന്ന്,
സലാം കാരമൂല,ചെയര്‍മാന്‍,
ബഹുസ്വരം,
മുക്കം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only