മുക്കം: വയോധികനെ കമ്പിക്കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ സ്വദേശിയായ 63 വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുമാരനെല്ലൂർ സ്വദേശിയായ ടാർസൻ എന്നറിയപ്പെടുന്ന വടക്കേക്കുന്നത്ത് ഹരീഷ് ബാബുവിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പാലക്കടവത്ത് വീടിനു മുറ്റത്ത് ഗോതമ്പ് ഉണക്കുകയായിരുന്ന വയോധികനെ പിന്നിലൂടെ വന്നു പ്രതി കമ്പിക്കൊണ്ട് തലക്കടിക്കുകയായിരുന്നു. തുടർന്ന് വീണ്ടും തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വയോധികൻ പ്രാണരക്ഷാർത്ഥം ഓടി വീടിനുള്ളിൽ കയറുകയായിരുന്നു.
ഹരീഷ് ബാബു കഴിഞ്ഞ വർഷം അയൽവാസിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണം കളവു ചെയ്ത കേസിലും പ്രതിയാണ്.
Post a Comment