മുക്കം: കാരശ്ശേരി എച്ച്. എൻ.സി.കെ.എം. യു.പി.സ്കൂൾ 2003 വർഷത്തെ പൂർവ്വ വിദ്യാർത്ഥികൾ ഓടിട്ട ഓർമ്മകളിലേക്ക് എന്ന പേരിൽ സംഗമം നടത്തി.
അല്ലാമാ ഇഖ്ബാൽ അവാർഡ് ജേതാവ് പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാർ സവാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ടി.നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ദീർഘക്കാലം സ്ക്കൂളിൽ പാചക പ്രവൃത്തി നടത്തിയിരുന്ന പ്രേമി വേലായുധനെയും, സ്ക്കൂൾ പരിസരത്ത് സ്റ്റേഷനറി കച്ചവടം നടത്തി വരുന്ന ഉണ്ണിനായരേയും, ഒറുവിങ്ങൽ നിസാറിനെയും ചടങ്ങിൽ ആദരിച്ചു. സി.എം.എ.എക്കൗണ്ടിംങ്ങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുട്ടത്ത് ഷാജഹാന് പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉപഹാരം നൽകി.
എം.ത്വാഹമാസ്റ്റർ,
അൻസാർ കറുത്തപറമ്പ്,
ഷംന, മനീഷ, ജെബി ശബീബ നശീദ താഹിറ ജസ്ന, ഷാഫി ബിജു മിഥുൻ ഷാജഹാൻ കെ സജ്ജാദ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെയും, അവരുടെ കുട്ടികളുടെയും കലാപരിപാടികളും, സദ്യയും ഒരുക്കിയിരുന്നു.
Post a Comment