ദേശീയ തലത്തിൽ ബിജെപിക്ക് (BJP) ബദൽ കോൺഗ്രസാണോ (Congress) എന്നത് സംബന്ധിച്ച് എൽഡിഎഫിലെ രണ്ടു പ്രധാനകക്ഷികളായ സിപിഎമ്മും (CPM) സിപിഐയും (CPI) രണ്ടു തട്ടിലാണ്. കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദൽ ആകാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഇല്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ബിനോയ്ക്ക് പിന്നിൽ സിപിഐ നേതൃത്വം അണിനിരന്നപ്പോൾ, സംസ്ഥാന തലത്തിൽ മതേതര സഖ്യമാണ് വേണ്ടതെന്ന നിലപാടാണ് സിപിഎമ്മിന്. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നതടക്കം കടുത്ത വിമർശനവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചു. ബിജെപി ബദൽ വിവാദങ്ങൾക്കിടെ കോൺഗ്രസിന്റെ സമീപകാല പ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെ കണക്കുകളും പരിശോധിക്കാം
#കോൺഗ്രസ് എംപിമാർ 17 സംസ്ഥാനങ്ങളിൽ നിന്ന് മാത്രം
28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യ എന്ന മഹാരാജ്യം. എന്നാൽ ഇതിൽ 11 സംസ്ഥാനങ്ങളിലും നിന്നും 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസിന് ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല. 26 മണ്ഡലങ്ങൾ ഉള്ള ഗുജറാത്ത്,
25 സീറ്റുകൾ വീതമുള്ള ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയവയാണ് കോൺഗ്രസിന് ഒരു എംപി പോലും ഇല്ലാത്ത വലിയ സംസ്ഥാനങ്ങൾ.ഹരിയാന ( 10 മണ്ഡലങ്ങൾ,)ഉത്തരാഖണ്ഡ് ( 5 മണ്ഡലങ്ങൾ )അരുണാചൽ പ്രദേശ് ( 2 മണ്ഡലങ്ങൾ )മണിപ്പൂർ (2 മണ്ഡലങ്ങൾ)മിസോറം (ഒരു മണ്ഡലം)നാഗലാൻഡ് (ഒരു മണ്ഡലം) സിക്കിം (ഒരു മണ്ഡലം)ത്രിപുര- (2 മണ്ഡലങ്ങൾ)
#കേന്ദ്ര ഭരണപ്രദേശങ്ങൾ
ഡൽഹി -(7 മണ്ഡലങ്ങൾ) ജമ്മു കശ്മീർ (5 മണ്ഡലങ്ങൾ) ലഡാക് (ഒരു മണ്ഡലം ) ദാദ്ര നഗർ ഹവേലി-(ഒരു മണ്ഡലം) ദാമൻ ദിയു-(ഒരു മണ്ഡലം) ലക്ഷദ്വീപ് (ഒരു മണ്ഡലം) ചണ്ഡിഗഡ് -( ഒരു മണ്ഡലം ) ആൻഡമാൻ നിക്കോബാറിൽ നിന്നും പുതുച്ചേരിയിൽ നിന്നും മാത്രമാണ് കോൺഗ്രസിന് എംപിമാർ ഉള്ളത്.
(ഇതിൽ സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ വിഭജിച്ച് 2019 ൽ ജമ്മു കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി. രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങൾ ആയിരുന്ന ദാദ്ര നഗർ ഹവേലിയും ദാമൻ ദിയുവും ലയിപ്പിച്ച് 2020 ജനുവരിയിൽ ഒറ്റ കേന്ദ്രഭരണപ്രദേശമാക്കി. 2019 ൽ ഹിമാചലിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് വിജയിക്കാൻ ആയില്ലെങ്കിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡി ലോക്സഭ മണ്ഡലം തിരിച്ചുപിടിച്ചു.)
#ഒരു സീറ്റ് മാത്രം വിജയിച്ച സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്. 80 സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ റായ്ബറേലി മാത്രമാണ് കോൺഗ്രസിനെ തുണച്ചത്.
യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങൾ ഉള്ള മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസ് ജയിച്ചത് ചന്ദ്രാപുർ മണ്ഡലത്തിൽ മാത്രം. മധ്യപ്രദേശിലെ 29 സീറ്റുകളിൽ 28 ഉം കോൺഗ്രസ് തോറ്റു. ചിന്ത്വാഡ മാത്രം ഒപ്പം നിന്നു
News18 India (CPM) സിപിഐയും (CPI) രണ്ടു തട്ടിലാണ്. കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദൽ ആകാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഇല്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ബിനോയ്ക്ക് പിന്നിൽ സിപിഐ നേതൃത്വം അണിനിരന്നപ്പോൾ, സംസ്ഥാന തലത്തിൽ മതേതര സഖ്യമാണ് വേണ്ടതെന്ന നിലപാടാണ് സിപിഎമ്മിന്. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നതടക്കം കടുത്ത വിമർശനവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചു. ബിജെപി ബദൽ വിവാദങ്ങൾക്കിടെ കോൺഗ്രസിന്റെ സമീപകാല പ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളുടെ കണക്കുകളും പരിശോധിക്കാം
#കോൺഗ്രസ് എംപിമാർ 17 സംസ്ഥാനങ്ങളിൽ നിന്ന് മാത്രം
28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യ എന്ന മഹാരാജ്യം. എന്നാൽ ഇതിൽ 11 സംസ്ഥാനങ്ങളിലും നിന്നും 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കോൺഗ്രസിന് ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല. 26 മണ്ഡലങ്ങൾ ഉള്ള ഗുജറാത്ത്,
Post a Comment