ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോണ്‍ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങള്‍ക്കിടെയാണിത്.ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമൈക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.
മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍, പ്രതിരോധശേഷയില്‍ കുറവുള്ളവര്‍, വാക്സിന്‍ എടുക്കാത്തവര്‍ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയില്‍ ആശുപത്രിയിലായവര്‍ ഏറെയും. രോഗികള്‍ വര്‍ധിക്കുമ്ബോള്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വര്‍ധനയുണ്ടാകും.
Post a Comment