Jan 8, 2022

എക്സ്സോഡസ് 22 താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമം നടത്തി


താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃസംഗമം- എക്സ്സോഡസ് 22 വികാരി ജനറൽ മോൺസിഞ്ഞോർ ജോൺ ഒറവുംകര ഉദ്ഘാടനം ചെയ്തു. ദൈവത്തിലേക്കും മനുഷ്യരിലേക്കും നോക്കി സത്യത്തിനും നീതിക്കും സാക്ഷ്യം വഹിച്ചു കൊണ്ടുള്ള സംഘടനാപ്രവർത്തനം ആണ് കത്തോലിക്കാ കോൺഗ്രസിൽന്റെ അംഗങ്ങളിൽനിന്ന് സമുദായവും സമൂഹവും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ അധ്യക്ഷതവഹിച്ചു. സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കരുതലിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡണ്ട് നേതാക്കളെ ഓർമിപ്പിച്ചു.രൂപതാ ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ സ്വാഗതം ആശംസിച്ചു. ഡയറക്ടർ ഫാദർ ജോർജ് വെള്ളക്കാകുടി പുതിയ വർഷത്തെ സംഘടനയുടെ കർമ്മപരിപാടികൾ വിശദീകരിച്ചു. ഔദ്യോഗിക സമ്മേളനത്തിന്
 മുന്നോടിയായി രൂപതാ പ്രസിഡണ്ട് ഡോക്ടർ ചാക്കോ കാളം പറമ്പിൽ പതാക ഉയർത്തി. കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രത്തെയും ഇന്നിന്റെ  പ്രാധാന്യത്തെയും സമുദായം നേരിടുന്ന വെല്ലുവിളികളെയും പരിഹാര മാർഗങ്ങളെയും  അംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ  കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു ക്ലാസ്സ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഹാർട്ട് ലിങ്ക്സിന്റെ  പ്രവർത്തനങ്ങളെയും മേഖലാ കോഡിനേറ്റർസിനെയും രൂപതാ കോഡിനേറ്റർ ഷാജി കണ്ടത്തിൽ പരിചയപ്പെടുത്തി.  കത്തോലിക്കാ കോൺഗ്രസ് യൂത്ത് വിംഗ് പ്രവർത്തനങ്ങളെ വിലയിരുത്തി ശ്രീ ജോമോൻ മതിലകം സംസാരിച്ചു. അൽഫോൻസ കോളേജിനോട് ചേർന്ന് എകെസിസി ജനുവരി 22ന് നടത്തുന്ന മെഗാ ജോബ് ഫെയറിനെ ശ്രീ ജോസഫ് മൂത്തേടത്തു നേതാക്കളെ പരിചയപ്പെടുത്തി. വിഷരഹിത ഭക്ഷ്യ വിതരണസംരംഭമായ വികെയർ പരിചയപ്പെടുത്തി ശ്രീബേബി കിഴക്കുംഭാഗം സംസാരിച്ചു. തുടർന്ന് വിവിധ മേഖല അടിസ്ഥാനത്തിൽ   നേതാക്കൾ  ഗ്രൂപ്പ് ചർച്ചകൾ നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ഗ്ലോബൽ സമിതി ഭാരവാഹികളായ ശ്രീ ബേബി പെരുമാലി, ശ്രീമതി ട്രീസാ ഞരളക്കാട്ട് എന്നിവർ നേതൃത്വം നൽകി. സമാപനയോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ തോമസ് മുണ്ടുപ്ലാ ക്കൽ,ട്രഷറർ ജോയി നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളും ഫെറോനാ ഭാരവാഹികളും രൂപത നിർവാഹകസമിതി- പ്രവർത്തകസമിതി അംഗങ്ങളും കോവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only