Jan 16, 2022

ജീവകാരുണ്യ പ്രവർത്തകനുള്ള ഡോ.ബോബി ചെമ്മണൂർ അവാർഡിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: സംസ്ഥാന തലത്തിൽ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള  ഈ വർഷത്തെ സദയം ചാരിറ്റബിൾ ട്രസ്റ്റ് -  ഡോ.ബോബി ചെമ്മണൂർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് അവാർഡ്. ജനുവരി 25നകം എൻട്രികൾ അയക്കണം. മൂന്ന് കോപ്പി വേണം. മൂന്നംഗ ജൂറിയാണ് ജേതാവിനെ നിർണയിക്കുക. കവറിന് പുറത്ത് സദയം ചാരിറ്റബിൾ ട്രസ്റ്റ് -ഡോ.ബോബി ചെമ്മണൂർ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം.
വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ് , സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട് - 673571.  ഫെബ്രുവരിയിൽനടക്കന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.വിവരങ്ങൾക്ക് ഫോൺ: 7907876102, 9747964450

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only