Jan 14, 2022

ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു


ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മകരവിളക്ക് ഉത്സവത്തിൻ്റെ ഭാഗമായാണ് ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6:45ന് ദീപാരാധനക്ക് ശേഷം നടതുറന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞത്.  

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൂർണ്ണമായും ഇത്തവണ മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിയത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണം ഇന്ന് വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തി. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only