Jan 30, 2022

കോഴിക്കോട് വൻ സിന്ദറ്റിക് മയക്കു മരുന്ന് വേട്ട


എക്‌സൈസ് കമ്മിഷണറുടെ  ഉത്തരമേഖല  സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു നടത്തിയ  പരിശോധനയിൽ ഡ്യൂക്ക് ബൈക്കിൽ ബ്ലൂട്ടൂത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന  55 ഗ്രാം എം ഡി എം എ പിടികൂടി.

ഉത്തരമേഖലയിൽ ഈ വർഷം   പിടിക്കുന്ന ഏറ്റവും വലിയ  സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത് 
അര  ഗ്രാം എം ഡി എം എ കൈവശം വെക്കുന്നത് പോലും 10 വർഷം  വരെ  തടവ്  ശിക്ഷ  ലഭിക്കാവുന്ന കുറ്റമാണ്. വിപണിയിൽ  5 ലക്ഷത്തോളം  രൂപ വില പ്രതീക്ഷിച്ചാണ് പ്രതികൾ  ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്

കോഴിക്കോട് താലൂക്കിൽ ചേവായൂർ അംശം പച്ചാക്കിൽ  ദേശത്ത് പച്ചാക്കിൽ ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന റോഡിൽ നിന്നും മമ്മിളി താഴത്തേക്ക് പോകുന്ന റോഡിൽ ട KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന  55.200 ഗ്രാം MDMA യുമായി  
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ ജയപ്രസാദ് മകൻ വൈശാഖ് (വയസ്സ്: 22/2022), കോഴിക്കോട് താലൂക്കിൽ ചേവായൂർ വില്ലേജിൽ മലാപ്പറമ്പ് ദേശത്ത് മുതുവാട്ട് വീട്ടിൽ സുരേഷ് മകൻ വിഷ്ണു (വയസ്സ്-22/2022) എന്നിവരെ അറസ്റ്റ് ചെയ്ത്  ഒരു NDPS കേസെടുത്തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത്  ബാബു, മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കമ്മിഷണർ  സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റിവ്‌ 
ഓഫീസർ  പ്രദീപ്‌ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ  മാരായ  നിതിൻ  ചോമാരി, അഖിൽ  ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ 
പ്രിവെൻറ്റീവ് ഓഫീസർ ഇ പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ കെ, രജിൻ എം ഒ എന്നിവർ ചേർന്നാണ് പ്രതികളെ  പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only