കൊവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും സുഖമാണെന്നുമറിയിച്ച് മമ്മൂട്ടി. നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ കൊവിഡ് പോസിറ്റീവായെന്നും വീട്ടില്‍ സ്വയം ഐസൊലേഷനിലാണെന്നും മമ്മൂട്ടി കുറിച്ചു. എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്നും പരമാവധി സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുഖമായിരിക്കുന്നു..; കൊവിഡ് പോസിറ്റീവായതിന് പിന്നാലെ മമ്മൂട്ടിസുഖമായിരിക്കുന്നു..; കൊവിഡ് പോസിറ്റീവായതിന് പിന്നാലെ മമ്മൂട്ടി
എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.ചെറിയ ജലദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു
Post a Comment