Jan 17, 2022

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇന്നുമുതൽ



സംസ്ഥാനത്തെ റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍ നേരിയ മാറ്റം. ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക.

നേരത്തേ 12 വരെ റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും.

 നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്.

ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

 സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടന്നു വരികയാണെന്നും, ഇതുവരെ 2282034 പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only