Jan 19, 2022

ഓടത്തെരുവിൽ കാർ താഴ്ചയിലേക്കു മറിഞ്ഞു: അദ്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ


മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന  അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് രാത്രി 11 മണിയോടെ അപകടത്തിൽപ്പെട്ടത്._
_വാഹനം താഴേക്ക് പതിക്കുന്ന ശബ്ദം കേട്ട അയൽവാസികളും എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയിരുന്നു.കാറോടിച്ചിരുന്ന യുവാവിന് പരിക്കില്ലാത്തത് വലിയ ആശ്വാസമായി._

_ഒരു ഭാഗം നല്ലതാഴ്ചയും ഏതു സമയവും അപകട സാധ്യതയുള്ള വളവും തിരിവുകളുമുള്ള ഇവിടം റോഡ് പുതുക്കിപ്പണിത ശേഷമുള്ള മറ്റ് ജോലികൾ പുരോഗമിക്കുകയാണ്. വീതി കൂടിയതോടെ വാഹനങ്ങൾക്ക് വേഗത കൂടിയതിനാൽ  നിർബന്ധമായും സുരക്ഷാവേലി പോലുള്ള സംവിധാനം ഇവിടം നടപ്പിലാക്കേണ്ടതുണ്ട്._

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only