റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്. എൻ സി.കെ എം എയുപി സ്കൂളിൽ മഹാത്മാ ഗാന്ധിയുടെ അക്രിലിക് ചിത്രത്തോട് കൂടിയ കാൻവാസ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് കൈമാറി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഓടിട്ട ഓർമ്മകളിലേക്ക് 2003 ബാച്ചുകാരാണ് ഫണ്ട് സ്വരൂപിച്ചത്.
ബാച്ചിന്റെ പ്രതിനിധി നിഷാദ് കെ ടി യിൽ നിന്നും പിടി എ പ്രസിഡണ്ട് ആരിഫ സത്താർ ഫണ്ട് ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, ടി പി.അബൂബക്കർ സി.കെ സിദ്ദീഖ്, അബ്ദുസ്സലാം എൻ എ , മുഹമ്മദ് താഹ പങ്കെടുത്തു.
Post a Comment