Jan 4, 2022

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു


കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. കണ്ണൂർ സെൻട്രൽ ജയിലിനടുത്ത് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.

ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. പിന്നാലെ ബസിന് പൂർണമായും തീപിടിച്ചു. ആഗ്നിരക്ഷാ സേനാ അംഗങ്ങൾ എത്തി തീ പൂർണമായും അണച്ചു.

അപകടം നടക്കുമ്പോൾ 50-ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരാൾക്ക് പോലും പരിക്കേറ്റില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only