ന്യൂഡല്‍ഹി: ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകര്‍ കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്.
ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ വൈറോളജി മേധാവി ലിയോണ്‍ഡിയോസ് കോസ്റ്റികിസ് പറഞ്ഞു.
25 ഡെല്‍റ്റക്രോണ്‍ കേസുകളാണ് കോസ്റ്റികിസും സഹപ്രവര്‍ത്തകരും സൈപ്രസില്‍ കണ്ടെത്തിയത്. ഈ വകഭേദം കൂടുതല്‍ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ.
Post a Comment