കാരശ്ശേരി :രണ്ടാം വാർഡിലെ ഗ്രാമ സഭ കുമാരനെല്ലുർ സാംസ്ക്കാരിക നിലയത്തിൽ വെച്ച് ചേർന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഗ്രാമ സഭയിൽ വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് അടുത്ത വർഷം നടപ്പാക്കേണ്ട പദ്ധതികളെ പറ്റി വിശദമായി ചർച്ച ചെയ്തു. എസ്. കെ. പൊറ്റെക്കാട് സ്മൃതി കേന്ദ്രത്തിൻ്റെയും കുമാരനെല്ലൂര് സാംസ്ക്കാരിക നിലയത്തിൻ്റെയും പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചു. കൈകൊട്ടും പൊയിയിൽ - താളിപ്പറമ്പ് റോഡ് റീ ടാറിംഗ് പ്രവർത്തിക്കു 5 ലക്ഷം രൂപയും ചോലക്കുണ്ട്- താളി പ്പറമ്പ് റോഡ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 5 ലക്ഷം രൂപയും ആലുള്ളകണ്ടി - ഗൈറ്റും പടി റോഡ് റീ ടാറിംഗ് പ്രവർത്തിക്കു 6 ലക്ഷം രൂപയും വകയിരുത്തിയതായി വാർഡ് മെമ്പർ ജംഷീദ് ഒളകര ഗ്രാമസഭയിൽ അറിയിച്ചു. ഗ്രാമ സഭയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി.പി. സ്മിത, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശാന്താ ദേവി മൂത്തേടത്ത്, വാർഡ് മെമ്പർ ജംഷീദ് ഒളകര തുടങ്ങിയവർ സംബന്ധിച്ചു. രാഹുൽ ഗാന്ധി എം. പി. യുടെ കലണ്ടറും പച്ചക്കറി വിത്തും ഗ്രാമ സഭയിൽ വിതരണം ചെയ്തു.
Post a Comment