Jan 17, 2022

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു


കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.
തിങ്കളാഴ്ച്ച പുലർച്ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടൻ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

മരിച്ചെന്ന് കരുതിയ ഷാൻ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പൊലീസ് അറിയിച്ചു. സി.ഐ അടക്കമുള്ള സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതക കാരണമാണ് പൊലീസ് ചോദിച്ചറിയുന്നത്. കൊല്ലപ്പെട്ടയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only